ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടുന്നത് ഡെല്‍റ്റ വേരിയന്റ് പോലുള്ള കൊവിഡ് വൈറസുകളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകന്‍ ആന്തണി ഫൗച്ചി.കഴിഞ്ഞ മാസം ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറ് ആഴ്ചയില്‍ നിന്ന് 12 മുതല്‍ 16 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു.
എന്നാല്‍, രണ്ട് ഡോസുകള്‍ തമ്മിലുള്ള ഏകദേശ ഇടവേള മൂന്ന് മുതല്‍ നാല് ആഴ്ച വരെ മാത്രമേ പാടുള്ളു. അതില്‍ കൂടുതല്‍ ഇടവേള വന്നാല്‍ കൊവിഡ് വൈറസിന്റെ വിവിധതരം വേരിയന്റുകളെ പ്രതിരോധിക്കുവാനുള്ള ശേഷി നേടുവാന്‍ ശരീരത്തിനു സാധിക്കില്ലെന്ന് ഡോ ആന്തണി ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു. ആസ്ട്രാസെനെക്കാ വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇന്ത്യ രണ്ടു തവണയാണ് വര്‍ദ്ധിപ്പിച്ചത്.

