സൈനിക് സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

കഴക്കൂട്ടം: സൈനിക് സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്. സ്‌കൂളിലെ ഒരു അധ്യാപകന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധന നടത്തിയത്. കേരളത്തിനകത്തും പുറത്തുമുള്ള 114 കുട്ടികളാണ് നിലവില്‍ സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ച് ക്ലാസില്‍ പങ്കെടുക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക അനുമതിയോടെയാണ് ഇവിടെ ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകനിലും കൊവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്ന് ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. കൊവിഡ് ബാധിതരെ പ്രത്യേക ഹോസ്റ്റലിലേക്ക് മാറ്റി.