കല്‍പ്പറ്റ: ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മരംമുറി കേസെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്ത് വന്നത്.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുട്ടില്‍ മരംകൊള്ള, കള്ളന്‍മാര്‍ രക്ഷപ്പെടുമോ?
കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടില്‍ നടന്നത്. ഗൂഗിള്‍ ചെയ്താല്‍ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് വായിക്കാം. ഇത് അബദ്ധം പറ്റിയതല്ല. മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടും എന്ന സര്‍ക്കാര്‍ ഉത്തരവ് റവന്യു വകുപ്പില്‍ നിന്ന് ഇറക്കിയതിനു പിന്നിലെ ക്രിമിനല്‍ താല്‍പ്പര്യങ്ങള്‍ ഏജന്‍സികള്‍ അന്വേഷിക്കേണ്ടേ??
വയനാട്ടിലെ 15 കോടിയുടെ മരംകൊള്ളയില്‍ റവന്യു സെക്രട്ടറി ജയതിലക് ഐഎഎസ് രക്ഷപ്പെടും. ജയതിലക് ഇറക്കിയ ഉത്തരവ് കൊള്ളക്കാരേ സഹായിക്കാന്‍ ഉള്ളതായിരുന്നു എന്നത് വ്യക്തമായിരുന്നു. കര്‍ഷകര്‍ക്ക് വേണ്ടി അല്ലേയല്ല. ആ ഉത്തരവ് കൊണ്ടുവന്നത് തന്നെ ആ മരംകൊള്ളക്കാരുടെയും ജയതിലകിന്റെയും ഗൂഢാലോചനയുടെ ഫലമാണോ എന്നു ഇവര്‍ തമ്മിലുള്ള ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ വിജിലന്‍സ് ഇന്റലിജന്‍സ് അന്വേഷിക്കണം എന്നു സര്‍ക്കാരിനോട് ആവശ്യപ്പെടും.ഒരു പാവം റേഞ്ച് ഓഫീസറെ ഇവര്‍ കൊലയ്ക്ക് കൊടുത്തു. കീഴുദ്യോഗസ്ഥരെ ബലിയാടാക്കി ശിക്ഷിച്ച് ഈ കൊള്ളയും അവസാനിച്ചേക്കും. വന്‍ സ്രാവുകളേ രക്ഷിക്കാന്‍ ഐഎഎസുകാര്‍ ഇപ്പോള്‍തന്നെ ഗൂഢാലോചന തുടങ്ങിക്കാണും. പതിവ് ക്ലാസ് താല്പര്യം. തഹസില്‍ദാറും മറ്റും പെടും…. മാധ്യമപ്രവര്‍ത്തകരുടെയും വനംവകുപ്പ് മേലുദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ റോളുകള്‍ പുറത്തു വരുന്നുണ്ട്. തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് ആഭ്യന്തരവകുപ്പിന്റെ ഉന്നതതല അന്വേഷണം ഇക്കാര്യത്തില്‍ വേണം.

