ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് ആശംസകളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.’സ്വപ്നങ്ങളെ പിന്തുടരൂവെന്നാണ് സച്ചിന്റെ ആശംസ. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ താരങ്ങളെടുത്ത കഠിനാധ്വാനം ചെറുതല്ല. തന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ പ്രതിസന്ധിയിലാക്കിയ ടെന്നീസ് എല്‍ബോ എന്ന പരിക്കിനെ താന്‍ എങ്ങനെ മറികടന്നുവെന്നും സച്ചിന്‍ പങ്ക് വച്ചു. ഓണ്‍ലൈന്‍ വഴി നല്കിയ യാത്രയയപ്പ് ചടങ്ങില്‍ സച്ചിന് പുറമേ, ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര, വൈസ് പ്രസിഡന്റും ഒളിംപ്യനുമായ അഞ്ജു ബോബി ജോര്‍ജ് എന്നിവരും പങ്കെടുത്തു.