വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ചില ലോകരാഷ്ട്രങ്ങളുടെ നടപടി പുനഃപരിശോധിക്കണമെന്ന് എസ്.ജയശങ്കര്‍

ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്തേക്ക് വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ചില ലോകരാഷ്ട്രങ്ങളുടെ നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജീ ലാവ്‌റോവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മോസ്‌കോയില്‍ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

യാത്ര തുടങ്ങുന്നതിനു മുമ്പും അതിനു ശേഷവും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനെ കുറിച്ച് രാഷ്ട്രങ്ങള്‍ ആലോചിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ഇന്ത്യയേയും റഷ്യയേയും കൂടുതല്‍ സഹകരണത്തോടു കൂടി പ്രവര്‍ത്തിക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.