റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കോവിഡ് പടരുന്നു

ration

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നു. 17 പേരാണ് രണ്ടാംതരംഗത്തില്‍ മരിച്ചത്. റേഷന്‍ വ്യാപാരികള്‍ക്കും, സെയില്‍സ്മാന്മാര്‍ക്കും വാക്‌സീന്‍ മുന്‍ഗണന നല്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മൂന്ന് പേര്‍ വീതവും കോട്ടയം, എറണാകുളം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ രണ്ട് പേര്‍ വീതവുമാണ് മരിച്ചത്.വയനാട്, ആലപ്പുഴ, കാസര്‍ക്കോട് ജില്ലകളില്‍ ഒരാള്‍ വീതവും കൊവിഡ് ബാധിച്ച് മരിച്ചു. പതിനാലായിരത്തിലധികം റേഷന് കടകളാണ് കേരളത്തിലുള്ളത്. ഓരോ മാസവും ചുരുങ്ങിയത് രണ്ട് കോടി ആളുകളുമായാണ് റേഷന്‍ വ്യാപാരികളുടെ സമ്പര്‍ക്കം.