കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ഐക്യജനാധിപത്യ മുന്നണിയുടെ സംഘടനാ ദൗര്‍ബല്യം കാരണമാണുണ്ടായതെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് ആര്‍എസ്പി പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും അസീസ് പറഞ്ഞു. എല്‍ഡിഎഫിനെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിനില്ല. യുഡിഎഫിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കണം.
അതേസമയം, കെപിസിസി പ്രസിഡന്റ് വിഷയം കോണ്‍്ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സി.പി.എം ബിജെപിയുമായും മതമൗലികവാദികളുമായും സഖ്യമുണ്ടാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തതെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

