ന്യൂഡല്‍ഹി: കോവിഡ് രോഗത്തെ പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍. ജൂലൈ-ആഗസ്റ്റ് മാസത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്സിന് നല്‍കണമെന്നും വാക്സിന് വിതരണം വേഗത്തിലാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ‘ഓഗസ്റ്റ് മാസത്തോടെ മാസം 20 മുതല്‍ 25 കോടി ഡോസ് വാക്സിന് നല്‍കാനാകും. പ്രതിദിനം ഒരുകോടി ജനങ്ങള്‍ക്ക് വാക്സിന് നല്‍കുകയാണ് ലക്ഷ്യം’ കൊവിഡ് വാക്സിനേഷന് ടാസ്ക് ഫോഴ്സിന്റെ ചെയര്‍മാനായ എന്‍. കെ അറോറ പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും കൂടുതല്‍ വാക്സിനുകള്‍ ഈ സമയത്ത് എത്തിക്കും, കൂടാതെ റഷ്യയുടെ വാക്സിനായ സ്പുട്നിക് 5 വാക്സിനും രാജ്യത്ത് നിര്‍മിക്കും. ഇതോടെ വാക്സിന് ക്ഷാമം പരിഹരിക്കപ്പെടും. ഇതുവരെ 23 കോടി ഡോസ് വാക്സിനുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. 21.5 കോടിയാണ് ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതില്‍ നിന്നും ഉപയോഗിച്ചത്.രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞുവരികയാണ്.
2021-06-01
