റോയ്‌യുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടു

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമ റോയ്‌യുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടു. പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ഷൈന്‍ ടോം ചാക്കോയെയും പോസ്റ്ററില്‍ കാണാം.അന്തര്‍മുഖനായ റോയ് എന്നയാളെയാണ് സുരാജ് അവതരിപ്പിക്കുന്നത്. സജീഷ് മഞ്ചേരിയും സനൂബ് കെ യൂസഫും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുനില്‍ ഇബ്രാഹിം തന്നെയാണ്.