കെ.എം മാണിയെ കേരളസമൂഹത്തിന് അറിയാമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

roshi

കോട്ടയം/തിരുവനന്തപുരം: കേരളത്തിനും പൊതുസമൂഹത്തിനും കെ.എം മാണിയെ കുറിച്ച് അറിയാമെന്നും നിങ്ങള്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മാദ്ധ്യമങ്ങളുടെ മുന്നില്‍ പൊട്ടിത്തെറിച്ചാണ് അദ്ദേഹം സംസാരിച്ചത്.പാര്‍ട്ടി നിലപാട് സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, കെ എം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ സത്യവാങ്മൂലത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാതെ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഒഴിഞ്ഞുമാറി.

പാര്‍ട്ടി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുമെന്നും ജോസ് കെ മാണി പ്രതികരിച്ചു.
പല കാര്യങഅങളിലും വിയോജിപ്പും പരാതിയും എല്‍ഡിഎഫിനോടുണ്ടായിട്ടും പ്രതികരിക്കാതെ മുന്നോട്ട് പോയ കേരളാകോണ്‍ഗ്രസ് കെ.എം മാണിയുടെ കാര്യത്തില്‍ വിഷമത്തിലായിരിക്കുകയാണ്. എല്‍ ഡി എഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.