തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണത്തിന് സ്‌പെഷ്യല്‍ കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കിറ്റ് ഒന്നിച്ചു ചേര്‍ത്താണ് സെപ്ഷ്യല്‍ കിറ്റ് തയ്യാറാക്കുക. കൂടാതെ, റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാനും തീരുമാനിച്ചു.
അതേസമയം, മൃഗശാലയില്‍ പാമ്പു കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം ധനസഹായം നല്‍കാനും തീരുമാനമായി. ഇതില്‍ 10 ലക്ഷം വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ്.18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും.