പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയ്ക്ക് വധഭീഷണിക്കത്ത്

ആലപ്പുഴ : പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയ്ക്ക് വധഭീഷണിക്കത്ത്. ഒന്‍പത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ എം.എല്‍.എയുടെ കൈയ്യും കാലും കെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നില്‍ വെയ്ക്കുമെന്നാണ് ഭീഷണി.തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണി കത്ത് ലഭിച്ചത്. തലശ്ശേരി എംഎല്‍എ ഷംസീറിനും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവര്‍ക്കും ഇതേ അവസ്ഥയുണ്ടാകുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.ഭീഷണിയെ തുടര്‍ന്ന് എംഎല്‍എ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്കി.അടുത്തിടെ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇന്ത്യ വിടണമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്ത് ലഭിച്ചിരുന്നു.