ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുന്നത് മേരികോമും ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. ജൂലൈ എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയ ആകും പതാകയേന്തുക.
ടോക്യോ ഒളിമ്പിക്‌സിനായി ഇന്ത്യയില്‍ നിന്ന് ടോക്യോയിലേക്ക് പോകുന്നത് 126 അത്‌ലറ്റുകളും 75 ഒഫീഷ്യലുകളും അടക്കം 201 പേരാണ്. ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ആദ്യമായി ഇന്ത്യന്‍ പതാകയേന്തിയത് അത്‌ലറ്റ് പര്‍മ ബാനര്‍ജിയാണ്.ഇതുവരെ 17 താരങ്ങള്‍് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയിട്ടുണ്ട്.

