കൊച്ചി : കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തി. ദക്ഷിണ നാവിക ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് വ്യാഴാഴ്ച വൈകീട്ട് നാവിക നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗിനൊപ്പം അദ്ദേഹം നാവിക സേന വിമാനത്താവളത്തില്‍ എത്തി.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം കപ്പല്‍ നിര്‍മ്മാണ ശാല സന്ദര്‍ശിക്കുന്ന അദ്ദേഹം വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
കമാന്‍ഡിന് കീഴിലെ പരിശീലന കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൈക്കൊണ്ട നടപടികളും രാജ്നാഥ് സിംഗിനോട് ഉന്നത സൈനികര്‍ വിശദീകരിക്കും.

