വയനാട്: തനിക്കെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രസീതയെ വെല്ലുവിളിക്കുന്നുവെന്ന് സി.കെ ജാനു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നും നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടില്ലെന്നും അന്വേഷണത്തോട് പരിപൂര്‍ണ സഹകരണമുണ്ടാകുമെന്നും ജാനു പറഞ്ഞു. കെ സുരേന്ദ്രനില്‍ നിന്ന് പണം വാങ്ങിയിട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പ്രസീത അഴീക്കോടിനെതിരായ അച്ചടക്ക നടപടി ജെ ആര്‍ പി കമ്മറ്റി ചേര്‍ന്ന് തീരുമാനിക്കുമെന്നും സി കെ ജാനു മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ജയില്‍ തനിക്ക് പുതിയ സംവിധാനമല്ലെന്നും കേസില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമാവധി ശിക്ഷ വധശിക്ഷയാണെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാറായിട്ടാണ് നില്ക്കുന്നതെന്നും അവര്‍ പറഞ്ഞു.
2021-06-25

