ആര്‍ സി സിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലം: തിരുവനന്തപുരം ആര്‍ സി സിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനാപുരം സ്വദേശിനിയായ യുവതി മരിച്ചു. മെയ് മാസം 15ന് ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇരുപത്തിരണ്ടുകാരിയായ നദീറ ലിഫ്റ്റ് തകര്‍ന്ന് താഴേക്ക് വീണത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റിരുന്നു.അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.