തിരുവനന്തപുരം : തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ മിക്കയാളുകള്‍ക്കും അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാനായിട്ടില്ല.സംവിധായകന്‍ പ്രിയദര്‍ശന്‍ അദ്ദേഹത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്
ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്…, എന്നായിരുന്നു പ്രിയദര്‍ശന്റെ വാക്കുകള്‍.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് ഡെന്നീസ് തിരക്കഥയെഴുതി തീയേറ്ററില്‍് എത്തിയ അവസാന ചിത്രം. ഒമര്‍ ലുലുവിനുവേണ്ടി പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ തിരക്കഥയാണ് അദ്ദേഹം ഒടുവില്‍ പൂര്‍ത്തിയാക്കിയത്. സിനിമയുടെ ചിത്രീകരണം നടക്കുകയുമാണ്. സിനിമാലോകത്ത് നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്്. തിങ്കളാഴ്ച്ച വൈകീട്ടാണ് ഡെന്നീസ് ജോസഫ് ഹൃദയാഘാതം മൂലം മരിച്ചത്. കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ വെച്ചായിരുന്നു 64 കാരനായ അദ്ദേഹത്തിന്റെ മരണം.