തിരുവനന്തപുരം: നിരന്തരമായി ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് ബിജെപി. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ചര്‍ച്ചകളിലും ചാനല്‍ തേടുന്ന പ്രതികരണങ്ങളിലും ബിജെപി നേതാക്കള്‍ പങ്കെടുക്കില്ലന്ന് ബിജെപിയും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യില്ലെന്നും ബംഗാൾ പാകിസ്താനിലാണെന്നും പറഞ്ഞ ചാനലിന്റെ ധിക്കാരം അംഗീകരിക്കാനാവില്ലെന്നും ബിജെപി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിച്ച ചീഫ് റിപ്പോര്‍ട്ടര്‍ക്കെതിരെ ഇതുവരെ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുത്തിട്ടില്ല. ബംഗാള്‍ അക്രമികളെ വെള്ളപൂശിയ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര്‍. പ്രവീണക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതു ചാനലില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ഒരു വിശദീകരണം മാത്രമാണ് ഏഷ്യാനെറ്റ് പ്രവീണയോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ചാനല്‍ ചെയര്‍മാനും എംപിയും രാജീവ് ചന്ദ്രശേഖറിനെതിരെ വരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

