കൊവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രമേ കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നിന്നും ഈടാക്കാൻ പാടുള്ളൂ; കെസിബിസി

കൊവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രമേ കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നിന്നും ഈടാക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവുമായി കെസിബിസി. രോഗവ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങളായ മാസ്ക്ക് ധരിക്കൽ, അകലം പാലിക്കൽ, സാനിറ്റൈസറിംഗ് എന്നിവ ഉറപ്പാക്കണം.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ പാലിച്ച് നിർദ്ദേശാനുസരണം പ്രതിരോധകുത്തിവെപ്പെടുക്കണം എന്നീ നിർദ്ദേശങ്ങളും കെസിബിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. സഭാംഗങ്ങളായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറപ്പാക്കണമെന്നും കെസിബിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.