മാവേലിക്കര : ഡ്യൂട്ടിക്കിടെ തന്നെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയില്ലാത്തതിനാല്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ജോലിയില്‍ പ്രവേശിക്കും മുന്‍പ് പ്രദേശിക സിപിഎം നേതാവായിരുന്നു രാഹുല്‍ മാത്യു.
ഇടതുപക്ഷക്കാരനായിട്ടു പോലും താന്‍ ചതിക്കപ്പെട്ടുവെന്ന് രാഹുല്‍ മാത്യു സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് മകനായ പൊലീസുകാരന്‍ ഡോക്ടറെ കൈകാര്യം ചെയ്യുകയായിരുന്നു. ലാലിയുടെ മകനും സിവില്‍ പൊലീസ് ഓഫിസറുമായിരുന്ന അഭിലാഷ് ഡോ. രാഹുലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അഭിലാഷിനെ കസ്റ്റഡിയില്‍ എടുക്കാത്തതിനെ തുടര്‍ന്ന് കെജിഒഎംഒയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു

