ഐഷാ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷാ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ കൊച്ചിയിലേക്ക് മടങ്ങുമെന്ന് അവര്‍ പറഞ്ഞു.ആദ്യ ദിനം മൊഴികള്‍ എടുത്ത ശേഷം ദ്വീപില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകളുടെ വിശദംശങ്ങള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്.ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെങ്കിലും കേസില്‍ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്.

അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചു അഭിഭാഷകനൊപ്പമാണ് അവര്‍ ദ്വീപില്‍ തുടരുന്നത്.ഒരു ചാനലില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പി. ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുല്‍ത്താനയ്ക്ക് എതിരെ കേസ് എടുത്തത്.രാജ്യദ്രോഹക്കുറ്റങ്ങള് ഉള്‌പ്പെടുന്ന 12 എ,153 ബി വകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.