തിരുവനന്തപുരം: കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ച കഴിഞ്ഞ് 1.30 ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരിക്കുന്നത്.ഇന്നലെ പ്രധാനമന്ത്രി, കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹര്ദീപ് സിംഗ് പുരി, റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11.30 ന് പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

