എല്‍ഡിഎഫിനെ തകര്‍ക്കാനിറങ്ങിയ യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ റോള്‍ ഇല്ലാതാകുമെന്ന് പിണറായി വിജയന്‍

pinarayi vijayan

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലായെന്നതിന്റെ തെളിവാണ് എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സര്‍വ്വേയിലും വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ യുഡിഎഫിന് കേരള രാഷ്ട്രീയത്തില്‍ റോള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് നേരിടുന്നതെന്നും യുഡിഎഫിന്റ നശീകരണ രാഷ്ട്രീയത്തിന് ആയുധമാക്കാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികളെ ഇറക്കി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍ ഗുജറാത്തില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിയത് സംഘപരിവാറിന്റെ നേതൃത്വത്തിലായിരുന്നു. ഇത്തരമൊരു പാരമ്പര്യത്തില്‍ നിന്ന് ഇപ്പോഴും ഇവര്‍ മുക്തരായിട്ടില്ലെന്നും അങ്ങനെയുള്ളവര്‍ കേരളത്തില്‍ വന്ന് ആക്രമണത്തെ കുറിച്ച് പറയുകയാണെന്നും പിണറായി പരിഹസിച്ചു.