കണ്ണൂര്‍ :1991 ന് ശേഷം 2001 ലും കോണ്‍ഗ്രസ് -ബിജെപി വോട്ട് ധാരണയുണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് സി.കെ പത്മനാഭന്‍. കാസര്‍കോഡ് വെച്ച് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിക്കും കെ എം മാണിക്കുമൊപ്പം താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും പങ്കെടുത്തിരുന്നു.
അന്ന് കോണ്‍ഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് വിവരം കിട്ടി. അപ്പോള്‍ മാരാര്‍ജി ജയിക്കും. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങളെല്ലാം മാറിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തങ്ങളെ പറ്റിച്ചുവെന്നും 2001 ല്‍ കോണ്‍ഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നുവെന്നും പക്ഷെ ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഞങ്ങളെ തള്ളിപ്പറയുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2021-04-01