പെഗാസസ് പ്രസ്താവനയിലുറച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: പെഗാസെസ് വിവാദ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ‘ദേശീയ സുരക്ഷ കൗണ്‍സില്‍ ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കാര്‍ പെഗാസെസ് വാങ്ങിയത്. 2017-18 കാലത്താണ് ചാര സോഫ്റ്റ് വെയര്‍ വാങ്ങിയത്. എന്‍എസ്‌സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വര്‍ധിപ്പിച്ചാണ് പണം കണ്ടെത്തിയത്’- പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, രാഹുല്‍ ഗാന്ധി, സുപ്രീംകോടതി ജഡ്ജി, മുന്‍ സിബിഐ ഡയറക്ടര്‍ എന്നിങ്ങനെ 128 പേരുടെ ഫോണുകള്‍ ചോര്‍ന്നെന്നാണ് മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.