കൊച്ചി : അക്വേറിയം സിനിമ ഹൈക്കോടതി തടഞ്ഞു. കന്യാസ്ത്രീകളെ അപമാനിക്കുന്ന സിനിമയാണെന്ന് കാണിച്ച് വോയ്‌സ് ഓഫ് നണ്‍സ് കൂട്ടായ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. നേരത്തെ രണ്ട് തവണ സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പിതാവിനും പുത്രനും എന്ന പേര് മാറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വോയ്‌സ് ഓഫ് നണ്‍സ് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമാ റിലീസ് സ്റ്റേ ചെയ്യുകയായിരുന്നു. 2013 ല്‍ സെന്‍സര്‍ ബോര്‍ഡ് കേരള ഘടകവും റിവിഷന്‍ കമ്മിറ്റിയും അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് 2020 ല്‍ പേര് മാറ്റി വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചു. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതെന്നാണ് റിപ്പോര്‍്ട്ടുകള്‍. ചിത്രത്തിന്റെ ട്രെയ്‌ലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്.
2021-05-13