സുരേന്ദ്രനെതിരെ പ്രസീതയുമായി ചേര്‍ന്ന് ഗൂഢാലോചന : ആരോപണം നിഷേധിച്ച് പി.ജയരാജന്‍

p jayaraj

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുന്നതിനായി ജെ.ആര്‍.പി നേതാവ് പ്രസീതയുമായി കൂടിക്കാഴ്ച നടത്തി എന്ന ആരോപണം നിഷേധിച്ച് പി.ജയരാജന്‍. തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോള്‍ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രന്‍ ഇപ്പോള്‍ നടത്തുന്ന ആക്ഷേപങ്ങളെന്നും പ്രസീതയുടെ വെളിപ്പെടുത്തല്‍ പ്രസക്തമാണെന്നും അതിന് കെ.സുരേന്ദ്രന്‍ മറുപടി നല്‍കണമെന്നും പി.ജയരാജന്‍ ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പില്‍ കളളപ്പണം ഉപയോഗിച്ചു എന്ന ആരോപണത്തിന് മറുപടി നല്‍കാന്‍ ബാദ്ധ്യസ്ഥനായ സുരേന്ദ്രന്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ ശ്രമം നടത്തുകയാണെന്നും പി.ജയരാജന്‍ ആരോപിച്ചു.അതേസമയം, പി.ജയരാജനെ അടുത്തെങ്ങും താന്‍ കണ്ടിട്ടേയില്ലെന്ന് ജെ.ആര്‍.പി നേതാവ് പ്രസീതയും അറിയിച്ചു.