ഓണക്കിറ്റില്‍ നിന്ന് ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

biscuit

തിരുവനന്തപുരം : ഓണക്കിറ്റില്‍ നിന്ന് ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 90 ലക്ഷം കിറ്റുകളിലായി ബിസ്‌ക്കറ്റ് ഉള്‍പ്പെടുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഓണക്കിറ്റിന് ആകെ ചെലവ് 592 കോടിരൂപയാണ്. ക്രീം ബിസ്‌കറ്റ് ഒഴിവാക്കുന്നത് വഴി ഇത് 570 കോടിയായി കുറയും.

ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍്‌പ്പെടുന്ന കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുകയെന്ന് ഉറപ്പായി. ആദ്യം ചോക്ലേറ്റ് കിറ്റിലുള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം ആദ്യമുണ്ടായിരുന്നെങ്കിലും ഒരു മാസത്തോളം നീളുന്ന വിതരണ പ്രക്രിയക്ക് ഇടയില്‍ ചോക്ലേറ്റ് അലിഞ്ഞുപോകുമെന്നതിനാല്‍ ഇത് പിന്നീട് ക്രീം ബിസ്‌കറ്റ് ആക്കുകയായിരുന്നു.