കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് : അതീവ ഗുരുതരമാണെന്ന് ശോഭാ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്റെ വിഷയം : പരസ്യ പ്രതികരണം വേണ്ടെന്ന് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം

തിരുവനന്തപുരം: തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നൂറ് കോടി വായ്പാ തട്ടിപ്പ് കണ്ടെത്തിയ സംഭവം അതീവ ഗുരുതരമാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഎം നിയന്ത്രണത്തിലുള്ള തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയ സംഭവം അതീവ ഗുരുതരമാണ്. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ ഇത്തരത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ മുന്‍പും പലതവണ പുറത്തുവന്നതാണ്. സഹകരണ സംഘങ്ങള്‍ സാധാരണക്കാരായ ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവരെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടു വരുന്നതിനും വേണ്ടിയാകേണ്ടതാണ്. എന്നാല്‍ കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം അതിനെ മാറ്റി തീര്‍ത്തു. ഇക്കാര്യത്തില്‍ സിപിഐഎമ്മിന് ശക്തമായ പിന്തുണ നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസിനും. ഇതിനെ തുടര്‍ന്നാണ് കേന്ദ്രത്തില്‍ ഒരു സഹകരണ വകുപ്പ് രൂപീകൃതമായപ്പോള്‍ ഇക്കൂട്ടര്‍ സംഘടിതമായി അതിനെ ആക്രമിക്കാന്‍ ശ്രമിച്ചതും. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് കേരളത്തില്‍ സിപിഐഎം നടത്തിയ തട്ടിപ്പുകളുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.