തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പുരോഗതി അപ്പപ്പോള്‍ ഇത്തവണ അറിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വേണ്ടത്ര ഒരുക്കങ്ങള്‍ നടത്താത്തിനാലാണ് ഇത്. മാത്രമല്ല, തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ വോട്ടെണ്ണല്‍ സമയം നീണ്ടാല്‍ അന്തിമഫലം പുറത്ത് വരാനും സമയമെടുക്കും.ട്രെന്‍ഡ് എന്ന് സോഫ്റ്റ്വയര്‍ വഴിയാണ് കഴിഞ്ഞ തവണ ഫലസൂചനങ്ങള്‍ നല്‍കിയിരുന്നത്. ഇത്തവണ ആ സോഫ്റ്റ്വയര്‍ കമ്മീഷന്‍ വേണ്ടെന്ന് വച്ചു.
മാധ്യമങ്ങള്‍ക്കുള്‍പ്പെടെ എങ്ങനെയാണ് ഇത്തവണ ഫലസൂചനകള്‍ കിട്ടുകയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റാണ് ഇത്തവണ ആശ്രയം. എല്ലാവരും ആ സൈറ്റിലേക്ക് കയറുന്നതോടെ അതും ഹാങ്ങാവും. അവസാനനിമിഷത്തില്‍ ഇനി പകരം സംവിധാനമുണ്ടാക്കുക പ്രായോഗികമായും ബുദ്ധിമുട്ടാണ്.ഞായറാഴ്ച രാവിലെ എട്ട് മണിവരെ കിട്ടുന്ന തപാല്‍ വോട്ടുകള്‍ പരിഗണിക്കും. 40,000 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ആദ്യം പോസ്റ്റല്‍ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടുകളുമാണ് എണ്ണിത്തുടങ്ങുന്നത്.