ചെന്നൈ: റെംഡിസിവര്‍ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് ചെന്നൈയിലും ഡല്‍ഹിയിലും ആന്ധ്രാപ്രദേശിലുമായി ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഏഴുപേര്‍ പിടിയില്‍. 4800 രൂപയ്ക്ക് വാങ്ങിയ മരുന്ന് 20,000 രൂപയ്ക്കാണ് വിറ്റത്. ഉത്തരാഖണ്ഡില്‍ വ്യാജ റെംഡിസിവര്‍ നിര്‍മ്മാണ ഫാക്ടറി പൊലീസ് കണ്ടെത്തുകയും ഉടമ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ മംഗളഗിരി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറായ ഭാനു പ്രതാപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ 52,000 രൂപയ്ക്ക് ഹൈദരാബാദില്‍ നിന്നാണ് നാലു വ്യാജ റെംഡിസിവര്‍ ഇന്‍ജെക്ഷനുകള്‍ എത്തിച്ചിരുന്നു.കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നാണ് റെംഡിസിവര്‍. ഈ മരുന്ന് കരിഞ്ചന്തയില്‍ വിറ്റതിന് മലയാളികളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
2021-05-01