വാക്‌പോര് : മരംമുറി കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ അടവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: മരംമുറി വിവാദം ആളിക്കത്താന്‍ തുടങ്ങിയതോടെയാണ് ഇത് മറയ്ക്കാന്‍ മുഖ്യമന്ത്രി സുധാകരന്‍ വാക്‌പോരുമായി രംഗത്ത് എത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇല്ലാത്ത കാര്യം പെരുപ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞതെന്നും, സുധാകരന്‍ പറയാത്ത കാര്യങ്ങളാണ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതെന്നും അനാവശ്യമായ വിവാദമാണിതെന്നും ഇതിനുപിറകേ പോകേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും സതീശന്‍ വ്യക്തമാക്കി.

ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.ഇപ്പോഴത്തെ വിവാദം തുടങ്ങിവെച്ചത് സുധാകരനാണ് എന്നുപറയുന്നതിനോട് യോജിപ്പില്ല. മുഖ്യമന്ത്രി വീണ്ടും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടി നല്‍കണമോയെന്ന് തീരുമാനിക്കേണ്ടത് സുധാകരനാണെന്നും സതീശന്‍ വ്യക്തമാക്കി.