കോട്ടയം: ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുമ്പോഴും ആരാധനാലയങ്ങള്‍ക്ക് വിലക്ക് തുടരുന്നതിനെതിരെ എന്‍എസ്എസ്. ഇത് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമ്പോഴും ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണം. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു. നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

