ന്യൂഡൽഹി: കോവിഡ് വാക്‌സിന് വേണ്ടി ഇനി പേയ് ടി എം വഴിയും ബുക്ക് ചെയ്യാം. കോവിഡ് വാക്സിൻ ബുക്ക് ചെയ്യാൻ സ്വകാര്യ ആപ്പുകൾക്ക് അനുമതി നൽകിയതോടെയാണ് പേയ് ടി എം ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചത്.
കോവിൻ പോർട്ടലിന് പുറമേ സ്വകാര്യ ആപ്പുകൾ വഴിയും വാക്‌സിൻ ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരുന്നു. 125 അപേക്ഷകരിൽ നിന്നും 91 അപേക്ഷകൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്. പേയ് ടി എം, മേക്ക് മൈ ട്രിപ്, ഡോ റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെൽത്ത്‌കെയർ, ഇൻഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്സിൻ ബുക്ക് ചെയ്യാനായി സർക്കാർ തെരഞ്ഞെടുത്തത്. കേരളം, ഉത്തർപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാന സർക്കാരുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ പേയ് ടി എം മാത്രമാണ് സേവനം ആരംഭിച്ചത്.
പേയ് ടി എം ആപ്പ് വഴി എങ്ങനെയാണ് വാക്‌സിന് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം
പേയ് ടി എം ആപ്പിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ആദ്യം ലോഗിൻ ചെയ്യണം. ഫീച്ചർ സെക്ഷനിലെ വാക്സിൻ ഫൈൻഡർ ഓപ്ഷനിൽ ജില്ല/പിൻകോഡ് നൽകി സേർച് ചെയ്യാം. സ്ലോട്ട് ലഭ്യമെങ്കിൽ ബുക്ക് നൗ ഓപ്ഷൻ നൽകി വാക്സിൻ സമയമവും സ്ഥലവും തെരഞ്ഞെടുത്ത് ബുക്കിംഗ് പൂർത്തിയാക്കാം. സ്ലോട്ട് ഇല്ലെങ്കിൽ നോട്ടിഫൈ മീ വെൻ സ്ലോട്ട്‌സ് ആർ അവയ്ലിബിൾ എന്ന ഓപ്ഷൻ നൽകിയാൽ സ്ലോട്ടുകൾ അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കും.

