മുംബൈയില്‍ കനത്ത മഴ, ചെമ്പൂര്‍, വിക്രോളി പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്ന് 15 മരണം

മുംബൈ : മുംബൈയിലെ ചെമ്പൂര്‍, വിക്രോളി പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് 15 മരണം. ഇന്നലെ രാത്രി വൈകിയും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത മഴയിലാണ് അപകടം.ചെമ്പൂരിലെ ഭാരത് നഗര്‍ പ്രദേശത്ത് നിന്ന് 15 പേരെയും വിക്രോലിയിലെ സൂര്യനഗറില്‍ നിന്ന് ഒന്‍പത് പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്പൂര്‍, കുര്‍ള എല്‍ബിഎസ് റോഡ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ട്. ട്രാക്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയിലെയും വെസ്റ്റേണ്‍ റെയില്‍വേയിലെയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.