എം.വി. ജയരാജനും പ്രസീത അഴീക്കോട് കൂടിക്കാഴ്ച നടത്തി

കണ്ണൂര്‍: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനുമായി ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത അഴീക്കോട് കൂടിക്കാഴ്ച നടത്തി. സി.കെ. ജാനുവിനു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കനല്ല താനെത്തിയതെന്നു പ്രസീത മാധ്യമങ്ങളോട് പറഞ്ഞു.

സമുദായവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താനും മന്ത്രിയെ കണ്ട് സംസാരിക്കാനുമാണ് എത്തിയതെന്നും ജെ.ആര്‍.പി. നിലവില്‍ എന്‍.ഡി.എയുടെ ഭാഗമല്ലാത്തതിനാല്‍ കൂടിക്കാഴ്ച നടത്തിയത് തെറ്റല്ലെന്നും പ്രസീത പറഞ്ഞു.