കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയെന്നും തൃണമൂല്‍ നേതാക്കളുമായി മുകുള്‍ റോയ് പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തുമെന്നും പാര്‍ട്ടി വിടുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.മുകുള്‍ റോയിയെ കൂടാതെ ബിജെപിയിലെത്തിയ കൂടുതല്‍ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
കഴിഞ്ഞ മാസം മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി സന്ദര്‍ശനം നടത്തിയിരുന്നു. മുകുള്‍ റോയ് മടങ്ങിവരുമെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും തൃണമൂല്‍ നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.മുകുള്‍ റോയിയുടെ മടങ്ങിവരവില്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജി തന്നെ പ്രതികരിക്കട്ടെ എന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

