ഡെങ്കിപ്പനി ഉന്മൂലനം : പരീക്ഷണം വിജയകരം

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ രോഗം പരത്താനുള്ള ശേഷി കുറയ്ക്കുന്ന ബാക്ടീരിയയുടെ പരീക്ഷണം വിജയകരം. ഈ ബാക്ടീരിയ വഴി രോഗം പിടിപെടാനുള്ള സാധ്യത 77 ശതമാനം കുറയ്ക്കാനാകും. ഇന്തോനേഷ്യയിലെ യോഗകാര്‍ത്ത നഗരത്തില്‍ നടന്ന പരീക്ഷണത്തില്‍ നിന്ന് ഡെങ്കിപ്പനി പരത്തുന്ന വൈറസിനെ ഉന്മൂലനം ചെയ്യാനാകുമെന്ന് ‘വേള്‍ഡ് മൊസ്‌കിറ്റോ ടീം’ വ്യക്തമാക്കി.
പരീക്ഷണത്തിനായി വോള്‍ബാച്ചിയ ബാക്ടീരിയ ബാധിച്ച കൊതുകുകളെയാണ് ഉപയോഗിച്ചത്. ഈ വോള്‍ബാച്ചിയ ബാക്ടീരിയ കൊതുകിന് ദോഷം വരുത്തില്ല. എന്നാല്‍ ഡെങ്കി രോഗാണു ശരീരത്തില്‍ പടരുന്നത് ഈ ബാക്ടീരിയകള്‍ തടയും. ‘ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനി’ ല്‍ പഠനം പ്രസിദ്ധീകരിച്ചു. പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച ഫലമാണ് ലഭിച്ചതെന്ന് ഡോ. കാറ്റി ബിബിസിയോട് പറഞ്ഞു.