കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മെട്രോ സര്‍വീസ് നാളെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. ഒരുമാസംമുമ്പ് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചത്.കൊവിഡ് കാലത്തിനുമുമ്പ് മെട്രോയില്‍ പ്രതിദിനം ശരാശരി 65,000 യാത്രക്കാരുണ്ടായിരുന്നു. ലോക്ക്ഡൗണിനുശേഷം അത് 35,000 ആയി ചുരുങ്ങിയിരുന്നു.
2021-06-30