ലൈംഗികചുവയുള്ള സന്ദേശങ്ങള്‍ : വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് അയച്ച സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകന്‍ ഹാരിസാണ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സസ്‌പെന്‍ഷനിലായത്.

സര്‍വകലാശാല റജിസ്ട്രാര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അദ്ധ്യാപകന്‍ അയച്ച സന്ദേശങ്ങള്‍ സഹിതമാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം അദ്ധ്യാപകനില്‍ നിന്ന് അടുത്തിടെ ഉണ്ടായതായും പരായില്‍ പറയുന്നു.അദ്ധ്യാപകനെതിരെ ഐപിസി 354,354 ഡി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.