തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് മലയാളം മഹാനിഘണ്ടു(ലെക്‌സിക്കന്) മേധാവിയായി ചട്ടം ലംഘിച്ച് നിയമനമെന്ന് ആരോപണം. മലയാള നിഘണ്ടു തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃതം അധ്യാപികയാണ് ചട്ടങ്ങള്‍ ലംഘിച്ച് എത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനെയാണ് മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ചിരിക്കുന്നത്.കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗം അധ്യാപിക പൂര്‍ണിമ മോഹന് ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ ഇല്ലെന്നാണ് പരാതിയില്‍ പറയുന്നത്.

