മൂന്നാംവര്‍ഷത്തെ ഫീസ് മുന്‍കൂറായി നല്‍കാത്ത വിദ്യാര്‍ത്ഥികളുടെ പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ രണ്ടാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിനിര്‍ദ്ദേശം. സര്‍ക്കാരിനും സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനും ഹൈക്കോടതി നോട്ടീസ് അയച്ചു.