പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്നും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നും മാണി സി കാപ്പന്‍ യുഡിഎഫ് നേതാക്കളെ അറിയിച്ചു. എന്‍സികെ എന്ന പാര്‍ട്ടിയുടെ പേര് മാറ്റുമെന്നും പകരം രണ്ട് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം, ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ ഉള്ള യുഡിഎഫ് സംഘം, ഇടുക്കിയില്‍ അനധികൃതമായി മരം മുറിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ്.ഇടുക്കി എം പി ഡീന്‍ കുര്യയാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ട്.ഹൈക്കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.