തിരുവനന്തപുരം: അടച്ചിട്ടിരുന്ന മദ്യശാലകള്‍ തുറന്ന ദിവസം മാത്രം വിറ്റത് 59 കോടിയുടെ മദ്യം. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശിയില്‍ ഇന്നലെ വിറ്റത്.ആകെ 265 ഓട്ട്‌ലെറ്റുകളില്‍ 225 എണ്ണമാണ് ആദ്യ ദിവസം പ്രവര്‍ത്തിച്ചത്.
ഇതുവഴി 51 കോടിയുടെ മദ്യം വിറ്റു. സാധാരണദിവസങ്ങളില്‍ ശരാശരി 30 കോടി മുതല്‍ 40 കോടി വരെയാണ് വില്‍പ്പന ഉണ്ടാകുക.തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു. സംസ്ഥാനത്താകെ കണ്‍സ്യൂമര്‍ഫെഡിന്റെ 32 ഔട്ട്‌ലെറ്റുകളാണുള്ളത്. ബാറുകളും തുറന്നെങ്കിലും കണക്കുകള്‍ കിട്ടിയിട്ടില്ല.
തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താന് തീരുമാനിച്ചത്.

