സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലുള്ള 16 പ്രദേശങ്ങൾ; സമ്പൂർണ്ണ ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30-ന് മുകളിലുള്ള 16 പ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഈ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. തിരുവനന്തപുരം അതിയന്നൂർ, അഴൂർ, കഠിനംകുളം, കാരോട്, മണമ്പൂർ, മംഗലാപുരം, പനവൂർ, പോത്തൻകോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസർഗോഡ് ബേഡഡുക്ക, മധൂർ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആർ 30 ൽ കൂടുതലുള്ള പ്രദേശങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ടിപിആർ എട്ടിന് താഴെയുള്ള 178 പ്രദേശങ്ങളാണുള്ളത്. ടിപിആർ. എട്ടിനും 20നും ഇടയ്ക്കുള്ള 633 പ്രദേശങ്ങളും ടിപിആർ. 20-നും 30-നും ഇടയ്ക്കുള്ള 208 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.