ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് മനീഷ് തിവാരിയോ ശശി തരൂരോ എത്തും

ന്യൂഡല്‍ഹി: ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നും ആദിര്‍ രഞ്ജന്‍ ചൗദ്ധരിയെ നീക്കിയേക്കും. പകരം , ശശി തരൂരോ മനീഷ് തിവാരിയോ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ തന്ത്രത്തെ ഉത്തേജിപ്പിക്കുന്നതിനും പാര്‍ലമെന്റില്‍ ഭരണ പക്ഷത്തിനെതിരെ കൂടുതല്‍ ശക്തമായി നിലകൊളളുന്നതിനുമാണ് പുതിയ നിയമനം.ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റുകള്‍ പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞതും രഞ്ജന്റേത് മികച്ചപ്രകടനം അല്ലെന്ന വിലയിരുത്തും മാറ്റത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.

മാത്രമല്ല, മമത ബാനര്‍ജിയുടെ തൃണമൂലുമായി അടുപ്പമുളളയാളെ ലോക്‌സഭാ കക്ഷി നേതാവാക്കാനുളള സാദ്ധ്യത ഏറെയാണ്. തൃണമൂലുമായി കോണ്‍ഗ്രസ് വീണ്ടും സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.പാര്‍ട്ടിയില്‍ ഒരു വിഭാഗം രാഹുല്‍ ഗാന്ധിക്ക് വേണ്ടി നിലകൊളളുന്നുണ്ടെങ്കിലും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പാര്‍ട്ടുകള്‍ പറയുന്നത്.