ന്യൂയോർക്ക്: കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാൻ വേണ്ടി ഇനി മൃഗങ്ങൾക്കും വാക്‌സിൻ. അമേരിക്കയിലെ ഓക്‌ലാൻഡ് മൃഗശാലയിലാണ് മൃഗങ്ങൾക്ക് വാക്‌സിൻ നൽകിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് കോവിഡ് വാക്‌സിൻ കുത്തിവെച്ചത്.
കടുവ, കറുത്ത കരടി, വെള്ളക്കീരി, മൗണ്ടെയ്ൻ ലയൺ എന്നീ മൃഗങ്ങൾക്കാണ് വാക്‌സിൻ നൽകിയത്. വേഗം രോഗബാധ ഉണ്ടാകാൻ സാധ്യതയുള്ള മൃഗങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് ആദ്യ ഡോസ് നൽകിയത്.
മൃഗസംരക്ഷണ കമ്പനിയായ സോയിറ്റിസാണ് വാക്‌സിൻ വികസിപ്പിച്ചത്. ഓക്‌ലാൻഡ് മൃഗശാലയിലെ മൃഗങ്ങൾക്കൊന്നും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. അതിനാലാണ് മൃഗങ്ങളുടെ സംരക്ഷണത്തിനായി ഇത്തരത്തിൽ ഉണർന്നു പ്രവർത്തിക്കുന്നതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

