കൊല്‍ക്കത്ത: സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് പകരം ചോര്‍ത്തുകയാണ് ദേശീയ മനുഷ്യാവകാശകമ്മിഷന്‍ ചെയ്തതെന്ന് മമത ബാനര്‍ജി. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം. ഇത് ഒരേസമയം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ബംഗാള്‍ ജനതയെ അപമാനിക്കലുമാണെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് റിപ്പോര്‍ട്ട് ചോര്‍ത്തിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപി. പ്രവര്‍ത്തകരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടുവെന്നന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, സംസ്ഥാനത്തിന് ആവശ്യത്തിന് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മമത കുറ്റപ്പെടുത്തി. 14 കോടി ഡോസ് വാക്‌സിന്‍ ആവശ്യമുള്ള സംസ്ഥാനത്തിന് ഇതുവരെ 2.12 കോടി ഡോസ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

