തിരുവനന്തപുരം: അന്താരാഷ്ട്ര മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസ് ഡൽഹി കേന്ദ്രീകരിച്ചുള്ള ദക്ഷിണേഷ്യ ബിസിനസ് ലേഖകൻ എന്ന പദവിലേക്ക് മാദ്ധ്യമപ്രവർത്തകരെ നിയമിക്കുന്നുവെന്ന വാർത്ത അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്. ജോലിക്കായി അപേക്ഷിക്കാനുള്ള യോഗ്യതയെ കുറിച്ച് ന്യൂയോർക്ക് ടൈംസ് വിശദീകരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നത്.
മാദ്ധ്യമപ്രവർത്തനത്തിലെ കഴിവും പ്രവൃത്തിപരിചയവും മാറ്റിനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളേയും കണ്ണടച്ചു എതിർക്കുക എന്നതാണ് ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ക്രിമിനൽ ചരിത്രമുള്ളവർ ഉൾപ്പെടെയുള്ള യോഗ്യതയുള്ള അപേക്ഷകരായി പരിണിക്കാറുണ്ടെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ ഈ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് കുറിപ്പുലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ ഭാവി ഒരു നിർണ്ണായക ഘട്ടത്തിലേക്ക് എത്തുകയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. മോദിയുടെ ആത്മനിർഭരത ആധുനിക ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങൾക്ക് വിരുദ്ധമാണത്രേയാമെന്നാണ് ന്യൂയോർക്ക് ടൈംസ് പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
നിങ്ങൾ മോദി വിരോധിയാണോ? നിങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ? സുസ്വാഗതം!
ന്യൂയോർക്ക് ടൈംസ് ഡൽഹിയിലേക്ക് മാധ്യമപ്രവർത്തകരെ അന്വേഷിക്കുകയാണ്. ദക്ഷിണേഷ്യ ബിസിനസ് ലേഖകൻ എന്നതാണ് പദവി. എന്തിനാണ് നിയമനം? വിശദീകരിക്കാം. ഇന്ത്യയുടെ ഭാവി ഒരു നിർണ്ണായക ഘട്ടത്തിലേക്ക് എത്തുകയാണ്. മോദിയുടെ ആത്മനിർഭരത ആധുനിക ഇന്ത്യയുടെ വിശ്വാസ വൈവിധ്യങ്ങൾക്ക് വിരുദ്ധമാണത്രേ. അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമങ്ങളെയും നിയന്ത്രിച്ചു നിർത്താൻ ഓൻ ശ്രമിക്കുകയാണത്രേ. അതിനെതിരെ തൂലിക പടവാളാക്കാൻ ആണ് മേല്പറഞ്ഞ പദവിയിലേക്കുള്ള ക്ഷണം.
പരമയോഗ്യരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും. നിങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ? ഏയ്, അതൊന്നും ഒരു പ്രശ്നമേയല്ല. ഞങ്ങൾ ആൾക്കാരെ വേറിട്ടു കാണാറില്ല. നിങ്ങൾക്കും അപേക്ഷിക്കാം. എല്ലാ ക്രിമിനലുകളും കൂടി ചേർന്നു പ്രവർത്തിച്ചാൽ പാശിശം തകർന്നു വീഴില്ല എന്നൊന്നുമില്ലല്ലോ.
അതുകൊണ്ട്,
‘കത്തി താഴെ ഇടെടാ… പേന എടുക്കെടാ. അപേക്ഷിക്കെടാ…’

