മുംബൈ : മഴ ശക്തമായ മഹാരാഷ്ട്രയില്‍ വ്യാപകമായി അപകടങ്ങള്‍. റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിക്കുകയാണിപ്പോള്‍.മുംബയ്ക്ക് എഴുപത് കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായ റായ്ഗഡ് ജില്ലയിലെ സ്ഥലം.മുംബയ് നഗരത്തില്‍ ഗോവന്ദി മേഖലയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം മഴയില്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.
ബൃഹത് മുംബയ് കോര്‍പറേഷന്‍ അധികൃതരും അഗ്‌നിരക്ഷാ സേനയും പൊലീസുമെത്തിയാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മുംബയ് ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തിലെ പല ഭാഗത്തും വെളളം പോകാനുളള വഴിയടഞ്ഞതോടെ വെളളക്കെട്ടും രൂക്ഷമാണ്.മുംബയ്ക്ക് പുറമേ രത്‌നഗിരി, കോലാപൂര്‍, സതാര ജില്ലകളിലും കനത്ത നഷ്ടമാണ് സംഭവിച്ചത്.
കോടാവലി, ജഗ്ബുദി, വഷിഷ്ടി,ഭാവ് നദികളെല്ലാം അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഫോണില്‍ വിളിച്ച് അന്വേഷിച്ച് വിലയിരുത്തി.

